ജില്ലാ കലോത്സവം മാറ്റിവച്ചു

Wednesday 12 November 2025 12:43 AM IST

ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ സ്കൂൾ കലോത്സവം മാറ്റിവച്ചു. 17 മുതൽ 21വരെ നടത്താൻ നിശ്ചയിച്ച കലോത്സവം ഡിസംബർ അവസാനത്തേക്കാണ് മാറ്റിവച്ചത്. തീയതി പ്രഖ്യാപിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റിട്ടേണിംഗ് ഓഫീസറായതാണ് കലോത്സവ നടത്തിപ്പിനെ ബാധിച്ചത്. 14 മുതൽ 21വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കേണ്ടത് ഉൾപ്പെടെയുള്ള ജോലികളുണ്ട്. ഡിസംബർ അവസാനം ക്രിസ്മസ് പരീക്ഷ നടക്കുന്നതും കലോത്സവ നടത്തിപ്പിന് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കലോത്സവ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപികരിക്കുകയും ലോഗോ പ്രകാശനം നടത്തുകയും ചെയ്തിരുന്നു.