ജില്ലാതല ശിശുദിനാഘോഷം

Wednesday 12 November 2025 1:43 AM IST

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികൾ ലജനത്തുൽ മുഹമ്മദിയ എച്ച്.എസ്.എസിൽ 14ന് നടക്കും. എച്ച്.സലാം എം.എൽ.എ ശിശുദിന സന്ദേശം നൽകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഗവ ഗേൾസ് എച്ച്.എസിൽ നിന്നും ആരംഭിക്കുന്ന റാലി ലജനത്തുൽ മുഹമ്മദിയ സ്കൂളിൽ അവസാനിക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ സല്യൂട്ട് സ്വീകരിക്കും. കുട്ടികളുടെ പ്രധാനമന്ത്രി ഗൗരിനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് എസ്.ഗൗരി ലക്ഷ്മി അദ്ധ്യക്ഷയാകും.