അവാർഡ് വിതരണം
Wednesday 12 November 2025 1:46 AM IST
അമ്പലപ്പുഴ: പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി ഏർപ്പെടുത്തിയ ചെറുകഥ അവാർഡ് വിതരണം ചെയ്തു. കണക്കൂർ ആർ.സുരേഷ് കുമാറിന് പി.ജെ.ജെ.ആന്റണി അവാർഡ് സമ്മാനിച്ചു. രണ്ടാം സമ്മാനം നേടിയ മൈഥിലി.ഡി.എസ്, മൂന്നാം സമ്മാനം നേടിയ സുരേഷ് പെരിശേരി, ഫാസ് പ്രവർത്തന മേഖലയിൽ നിന്നുള്ള മികച്ച കഥാകൃത്ത് അയിഷാ ബീഗം.കെ.യു എന്നിവർക്കും അവാർഡുകൾ നൽകി. ഫാസ് ട്രഷറർ അലിയാർ.എം.മാക്കിയിൽ അദ്ധ്യക്ഷനായി. അലിയാർ.എം.മാക്കിയിൽ രചിച്ച പാടവരമ്പത്ത് എന്ന കഥാ സമാഹാരത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ പ്രകാശനം അബുദാബി ശക്തി അവാർഡ് ജേതാവ് എം.മഞ്ജുവിന് നൽകി മധു തൃപ്പെരുന്തുറ നിർവഹിച്ചു.