പ്രഭാഷണം നടത്തി

Wednesday 12 November 2025 1:50 AM IST

തിരുവനന്തപുരം:തമിഴ്നാട്ടിലെ കീഴടി,ആദിച്ചനെല്ലൂർ എന്നീ സ്ഥലങ്ങളിൽ ഉദ്ഖനനത്തിന്റെ ഭാഗമായി കണ്ടെത്തിയ ആര്യസംസ്‌കാര അവശിഷ്ടങ്ങളെ കുറിച്ച് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെയും,മുണ്ടശ്ശേരി സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രൊഫ.വി.കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി.ഡോ.ആർ.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.ഭാസ്‌കരൻ,ചന്ദ്രസേനൻ,സെക്രട്ടറി വി.രാധാകൃഷ്ണൻ നായർ,ലൈബ്രറി സെക്രട്ടറി മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.