25 പദ്ധതികൾ യാഥാർത്ഥ്യമായി

Wednesday 12 November 2025 12:45 AM IST

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി മൂന്നു കോടി വകയിരുത്തിയ 25 പദ്ധതികൾ യാഥാർത്ഥ്യമായി. പദ്ധതികളുടെ ഉദ്ഘാടനം പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ വാർഡംഗങ്ങളായ മനീഷ മനീഷ്, കെ.യു.വിജയൻ, സേവിയർ ആളൂക്കാരൻ, നിഖിത അനൂപ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. വെറ്റിലമൂല ശാസ്താംകുളം ഫ്രണ്ട്‌സ് അവന്യൂ റോഡ്, ആനന്ദപുരം സർക്കാർ യു.പി സ്‌കൂളിലെ സാനിറ്റേഷൻ കോംപ്ലക്‌സ്, പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ, തുറവൻകാട് ആരോഗ്യ കേന്ദ്രത്തിന്റെ ഊരകം സബ് സെന്ററിലെ വെൽനസ് സെന്റർ, തുറവൻകാട് റോഡ് നവീകരണം, കപ്പാറ കുളം സംരക്ഷണ പദ്ധതിയും സൗന്ദര്യവൽക്കരണവും, മുരിയാട് എസ്.എൻ.ഡി.പി കിണർ പരിസരത്ത് ടൈൽ വിരിക്കൽ തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.