സംസ്ഥാന കമ്മിറ്റി യോഗം
Wednesday 12 November 2025 12:51 AM IST
തളിക്കുളം: പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾക്ക് നേര വർദ്ധിച്ചുവരുന്ന പീഡനങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്ന് കേരള പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് നേരെ പൊതുസമൂഹത്തിൽ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന സംഭവങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ഇ-ഗ്രാന്റ് നടപ്പിലാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനതായ ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടങ്ങളിൽ എസ്.സി, എസ്.ടി വിഭാഗത്തിന് സംവരണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.വി.മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മുല്ല, ബാലകൃഷ്ണൻ പൊന്നാനി, വി.എസ്.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.