ബീഹാർ:എക്സിറ്റ് പോളിൽ എൻ.ഡി.എയ്ക്ക് മുൻതൂക്കം, എൻ.ഡി.എ 130 ലേറെ സീറ്റ് നേടുമെന്ന് ഭൂരിഭാഗം സർവേകളും
ന്യൂഡൽഹി: നിയമസഭാ വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായ ബീഹാറിൽ എൻ.ഡി.എയ്ക്ക് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. ബി.ജെ.പി-ജെ.ഡി.യു നേതൃത്തിലുള്ള മുന്നണി 130ലേറെ സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നാണ് ഭൂരിഭാഗം സർവേകളും
പറയുന്നത്. 243 സീറ്റുകളുള്ള നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 14നാണ് വോട്ടെണ്ണൽ.
കോൺഗ്രസും ആർ.ജെ.ഡിയുമടക്കമുള്ള പാർട്ടികൾ ചേർന്ന മഹാസഖ്യം 100ലേറെ സീറ്റ് നേടുമെന്ന് നാല് എക്‌സിറ്റ് പോളുകൾ മാത്രമാണ് പ്രവചിച്ചത്. ആദ്യ തിരഞ്ഞെടുപ്പ് നേരിട്ട പ്രശാന്ത് കിഷോറിന്റെ ജൻ സുരാജിന് പരമാവധി 5 സീറ്റ് ലഭിക്കാമെന്നാണ് ഈ സർവേകളിൽ. എന്നാൽ,ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മറ്റു എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു.ബീഹാറിലെ സ്ത്രീകളിൽ 65 ശതമാനവും എൻ.ഡി.എയ്ക്കാണ് വോട്ട് ചെയ്തതെന്ന് മാട്രിസ് സർവേയിൽ പറയുന്നു. 27 ശതമാനം സ്ത്രീകൾ മഹാസഖ്യത്തിന് വോട്ട് ചെയ്തു.2020ൽ 125 സീറ്റ് നേടിയാണ് എൻ.ഡി.എ സഖ്യം ഭരണത്തിലെത്തിയത്. മഹാസഖ്യം നേടിയത് 110 സീറ്റും.
വിവിധ സർവേ
ഫലങ്ങൾ
പീപ്പിൾസ് ഇൻസൈറ്റ്
എൻ.ഡി.എ 133-148 മഹാസഖ്യം- 87-102 മറ്റുള്ളവർ 3-6
മാട്രിസ്
എൻ.ഡി.എ 147-167 മഹാസഖ്യം 70-90 മറ്റുള്ളവർ 10
ദൈനിക് ഭാസ്‌കർ
എൻ.ഡി.എ 145-160 മഹാസഖ്യം 73-91 മറ്റുള്ളവർ 5-10
ജെ.വി.സി
എൻ.ഡി.എ 135-150 മഹാസഖ്യം 88-103 മറ്റുള്ളവർ 3-7
പി-മാർക്യു
എൻ.ഡി.എ 142-162 മഹാസഖ്യം 80-98 മറ്റുള്ളവർ 0-3
ചാണക്യ സ്ട്രാറ്റജീസ്
എൻ.ഡി.എ 130-138 മഹാസഖ്യം 100-108 മറ്റുള്ളവർ 3-5
പോൾ സ്ട്രാറ്റ്
എൻ.ഡി.എ 133-148 മഹാസഖ്യം 87-102 മറ്റുള്ളവർ 3-5
ഡി.വി റിസർച്ച്
എൻ.ഡി.എ 137-152 മഹാസഖ്യം 83-98 മറ്റുള്ളവർ 1-8