അജിത്തിന്റെ വീടിന് ബോംബ് ഭീഷണി
Wednesday 12 November 2025 12:51 AM IST
ചെന്നൈ: നടൻ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകൾക്ക് ബോംബ് ഭീഷണി. തമിഴ്നാട് ഡി.ജി.പി ഓഫീസിലാണ് ഭീഷണി സന്ദേശമെത്തിയത്. പരിശോധനയിൽ വ്യാജ സന്ദേശമാണെന്ന് കണ്ടെത്തി. നടനും രാഷ്ട്രീയനേതാവുമായ എസ്.വി. ശേഖറിന്റെ വീടിനുനേരേയും ഭീഷണിയുയർന്നു. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ സന്ദേശം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ പരിശോധ നടത്തി. അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസം സംഗീതസംവിധായകൻ ഇളയരാജയുടെ സ്റ്റുഡിയോയ്ക്കും രജനികാന്ത്, ധനുഷ്, വിജയ്, തൃഷ, നയൻതാര എന്നിവരുടെ വീടുകൾക്കും ബോംബ് ഭീഷണിയുയർന്നിരുന്നു.