നടുക്കം രേഖപ്പെടുത്തി സുപ്രീംകോടതി
Wednesday 12 November 2025 1:12 AM IST
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തെ സ്‌ഫോടനത്തിൽ സുപ്രീംകോടതി നടുക്കവും ദു:ഖവും രേഖപ്പെടുത്തി.
അതിനിടെ, ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മദ്ധ്യപ്രദേശിൽ അറസ്റ്റിലായ പ്രതിക്ക് സുപ്രീംകോടതി ജാമ്യം നൽകിയില്ല. സന്ദേശം നൽകാൻ അനുയോജ്യമായ ദിവസമാണെന്ന് ഇന്നലെ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഭീകരതയുടെ വലയം രാജ്യത്തിനകത്ത് സൃഷ്‌ടിക്കാൻ പ്രതി ശ്രമിച്ചുവെന്നാണ് ആരോപണമെന്നും കൂട്ടിച്ചേർത്തു.