ഫരീദാബാദിൽ ഇമാം അറസ്റ്റിൽ
Wednesday 12 November 2025 1:13 AM IST
ന്യൂഡൽഹി: സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ പള്ളി ഇമാമും, കാശ്‌മീർ ഷോപ്പിയാൻ സ്വദേശിയുമായ ഇർഫാൻ അഹമ്മദ് വാഗയെ ജമ്മു കാശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്‌തു. ഫരീദാബാദിൽ വൻ സ്‌ഫോടക വസ്‌തു ശേഖരം പിടികൂടിയ കേസിലാണ് അറസ്റ്റ്. അതേസമയം, ഫരീദാബാദിലെ അൽ ഫല യൂണിവേഴ്സിറ്റിയിലെ മൂന്ന് ഡോക്‌ടർമാരെ അടക്കം ആറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.