ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിൽ
Wednesday 12 November 2025 1:23 AM IST
ന്യൂഡൽഹി: ഉഗ്ര സ്ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിലും ഡിറ്റണേറ്ററുകളും. മേഖലയിലെ ഫൊറൻസിക് പരിശോധനയിൽ അമോണിയം നൈട്രേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. സാധാണ നിലയിൽ ഇത് ഉപദ്രവകാരിയല്ല. എന്നാൽ, പെട്രോളിയം ഉത്പന്നമായ ഫ്യുവൽ ഓയിലുമായി സംയോജിപ്പിച്ച് അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിലാകുമ്പോൾ (എ.എൻ.എഫ്.ഒ) അതിമാരക സ്ഫോടനശേഷി കൈവരും. എ.എൻ.എഫ്.ഒയിൽ 94 ശതമാനം അമോണിയം നൈട്രേറ്റും, ആറ് ശതമാനം ഫ്യുവൽ ഓയിലുമാണ്. പ്രഹരശേഷിയും വിലക്കുറവും കാരണം ഐ.ഇ.ഡി നിർമ്മിക്കാൻ ഭീകരർ എ.എൻ.എഫ്.ഒ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.