കയ്യിൽ മോതിരം ധരിച്ചിട്ടുണ്ടോ? ഇങ്ങനെ ചെയ്‌ത് നോക്കൂ, ജീവിതത്തിൽ നല്ല കാര്യങ്ങൾ ഉടൻ സംഭവിക്കുന്നത് കാണാം
ഏറ്റവും കാഠിന്യമുള്ള രത്നമാണ് വജ്രം. നവരത്നങ്ങളിൽ പ്രാധാന്യമുള്ള കല്ലുകളിൽ ഒന്നുകൂടിയാണിത്. വജ്രത്തിൽ മഹാലക്ഷ്‌മി വസിക്കുന്നുവെന്നാണ് വിശ്വാസം. അതിനാൽ വജ്രം ശരിയായി ധരിച്ചാൽ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകും. നവഗ്രഹങ്ങളിൽ ശുക്രനാണ് വജ്രത്തിന്റെ അധിപൻ. ശുക്രപ്രീതി നേടാൻ വജ്രം ധരിക്കുന്നത് നല്ലതാണ്.
ദോഷങ്ങൾ മാറാൻ വജ്രം ധരിക്കുന്നത് നല്ലതാണ്. മംഗല്യ തടസം മാറാനും വിവാഹം പെട്ടെന്ന് നടക്കാനും ദാമ്പത്യബന്ധം ദൃഢമാകാനും വജ്രം ധരിക്കാം. എന്നാൽ, ഇവ ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മംഗല്യ തടസം മാറാൻ വജ്രം ധരിക്കുന്നവർ വിവാഹശേഷം ഊരിമാറ്രണം. അങ്ങനെ തുടർന്നാൽ ചിലപ്പോൾ സന്താനഭാഗ്യം വൈകുമെന്നാണ് വിശ്വാസം. ഒരു ജ്യോതിഷിയുടെ സഹായത്തോടെ ഗ്രഹനില പരിശോധിച്ച് വജ്രം ധരിക്കുന്നതാണ് നല്ലത്.
സ്വർണം, വെളളി, പ്ലാറ്റിനം എന്നീ ലോഹങ്ങൾക്കൊപ്പം വജ്രം ഉപയോഗിക്കാം. മൂക്കുത്തി, കമ്മൽ, ലോക്കറ്റ്, മോതിരം, വള, നെക്ലേസ് എന്നിങ്ങനെ ഏത് രൂപത്തിലും രത്നം ഉപയോഗിക്കാം. മോതിരമായി ധരിക്കുന്നതാണ് ഉത്തമം. പുരുഷന്മാർക്ക് വലതുകയ്യിലെ മോതിരവിരലിലും സ്‌ത്രീകൾക്ക് ഇടതുകയ്യിലെ മോതിരവിരലിലും വജ്രം ധരിക്കാം. ദേവീക്ഷേത്രത്തിൽ പൂജിച്ച ശേഷം ധരിക്കുന്നതാണ് നല്ലത്. ഇടയ്‌ക്കിടെ ഇവ വൃത്തിയാക്കാനും മറക്കരുത്.
ഈ ആഭരണങ്ങൾ താഴെ വീഴാതെയും പോറൽ വീഴാതെയും സൂക്ഷിക്കണം. തണുത്ത വെള്ളത്തിൽ കഴുകി മൃദുവായ കോട്ടൺ തുണികൊണ്ട് ഒപ്പിയെടുത്താണ് വൃത്തിയാക്കേണ്ടത്. വൃത്തിയുള്ള ആഭരണപ്പെട്ടിയിൽ വേണം ഇവ സൂക്ഷിച്ച് വയ്‌ക്കണം.