നിങ്ങളുടെ വീട്ടിൽ പൂച്ച വരാറുണ്ടോ? എങ്കിൽ അറിയേണ്ട ചില കാര്യങ്ങളുണ്ട്

Wednesday 12 November 2025 3:49 PM IST

വീട്ടിൽ പാമ്പും പൂച്ചയും എലിയും പാറ്റയുമൊക്കെ വന്നുകയറാറുണ്ട്. ഇവയെയൊക്കെ നമ്മൾ ശല്യമായിട്ടാണ് കാണുന്നത്. എന്നാൽ വീട്ടിൽ വന്നുകയറിയത് പൂച്ചയാണെങ്കിൽ ശുഭ സൂചനയാണ് അത് നൽകുന്നത്.

വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി മാറി പോസിറ്റീവ് എനർജി നിറഞ്ഞെന്നതിന്റെ ലക്ഷണമായിട്ടാണ് പൂച്ചകളുടെ വീട്ടിലേക്കുള്ള വരവിനെ കണക്കാക്കുന്നത്. സമാധാനത്തിന്റെ പ്രതീകമായാണ് പലരും പൂച്ചയെ കണക്കാക്കുന്നത്. ഇവ വരുന്നത് കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം കൊണ്ടുവരുമെന്നും പറയപ്പെടുന്നു.

മാനസിക സംഘർഷങ്ങൾ കുറഞ്ഞ് ശാന്തത വരാനും ഇവ സഹായിക്കുമത്രേ. ദുഷ്ട ശക്തികളെ അകറ്റി നിർത്തും. പൂച്ചകളെപ്പോഴും ഊർജസ്വലരായിട്ടാണ് കാണുന്നത്. ഇവയുടെ വീട്ടിലേക്കുള്ള വരവ് നിങ്ങൾക്ക് പുത്തനുണർവ് സമ്മാനിക്കുമെന്നാണ് വിശ്വാസം.