"ലൈഫിൽ വളരെ സ്‌പെഷ്യലായിട്ടുള്ള സ്റ്റേജിൽ എന്റെ ഗൈഡായിരുന്നു"; രണ്ടാം വിവാഹത്തെപ്പറ്റി ആർജെ അമൻ

Wednesday 12 November 2025 4:48 PM IST

രണ്ടാം വിവാഹത്തെക്കുറിച്ച് മനസുതുറന്ന് ആർ ജെ അമൻ. റീബ റോയി ആണ് വധു. നടി വീണ നായരുടെ മുൻ ഭർത്താവാണ് അമൻ. അടുത്തിടെ മൂകാംബികയിൽ വച്ചായിരുന്നു റീബയുടെ കഴുത്തിൽ അദ്ദേഹം താലിചാർത്തിയത്.

'ലൈഫിൽ വളരെ സ്‌പെഷ്യലായിട്ടുള്ള സ്റ്റേജിൽ എന്റെ ഗൈഡായിരുന്നു റീബ. ഇങ്ങനെയൊക്കെ നമുക്ക് ചിന്തിക്കാമല്ലോ, ഇങ്ങനെയൊക്കെ നമുക്ക് ജീവിതത്തെ കൊണ്ടുപോകാമല്ലോ എന്ന് മാറി ചിന്തിക്കണമെന്ന് പഠിപ്പിച്ചുതന്ന വ്യക്തികൂടിയാണ്.

എന്നെങ്കിലുമൊരു വിവാഹം കഴിക്കുകയാണെങ്കിൽ നമുക്ക് മൂകാംബികയിൽപ്പോയി താലി കെട്ടാമെന്ന് റീബ പറഞ്ഞിരുന്നു. എന്തുകൊണ്ട് മൂകാംബിക എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ചോദിച്ചപ്പോൾ എനിക്ക് ഉള്ളിൽ നിന്നൊരു വിളിവന്നെന്ന് പറഞ്ഞു.'- അമൻ പറഞ്ഞു.

അമൻ വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണെന്ന് റീബ പറയുന്നു. 'എല്ലാവരെയും നന്നായി കെയർ ചെയ്യും. ആ കെയറിംഗ് എനിക്കും കിട്ടുന്നുണ്ട്. അതായിരിക്കാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. ഞാൻ അമനൊപ്പമായിരിക്കുമ്പോൾ കൊച്ചുകുട്ടിയെപ്പോലെയാണ്. എനിക്ക് വേറെ ആരുമായിട്ടും അങ്ങനെ പറ്റിയിട്ടില്ല. ഞാൻ അങ്ങനത്തെ പൊസിഷനിലാണ് ഇരിക്കുന്നത്. അതൊക്കെ മാറ്റിവച്ച് കൊച്ചുകുട്ടിയെപ്പോലെ പെരുമാറാൻ കഴിയുന്നു.'- റീബ വ്യക്തമാക്കി.

അമന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിവാഹവിശേഷങ്ങൾ പങ്കുവച്ചത്. ഇവരുടേത് പ്രണയ വിവാഹമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമനും വീണയും വിവാഹബന്ധം വേർപെടുത്തിയത്. വീണയുമായുള്ളതും പ്രണയവിവാഹമായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു വിവാഹം. കലോത്സവ വേദികൾ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്.