തരുൺ മൂർത്തിയെ ആദരിച്ചു
Wednesday 12 November 2025 11:49 PM IST
വൈക്കം: സിനിമ സംവിധാന രംഗത്ത് ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ സംവിധായകനും വൈക്കം അർബൻ ബാങ്കിലെ അംഗവുമായ തരുൺ മൂർത്തിയെ ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബാങ്ക് ചെയർമാൻ വി.എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബി.അനിൽകുമാർ, അംഗങ്ങളായ എൻ.സി.തോമസ്, ഡി.കെ.രാജഗോപാൽ, എം.കെ.ഷിബു, കെ.ഷഡാനനൻ നായർ, പി.ഡി.ഉണ്ണി, എസ്.ജയപ്രകാശ്, എം.ജയകുമാർ, ഷേർളി ജയപ്രകാശ്, ലേഖ സത്യൻ, ബി.ജയകുമാർ, മനോഹരൻ നായർ, പ്രിയ ഗിരീഷ്, മാനേജിംഗ് ഡയറക്ടർ വി.സുരേഷ്, ജനറൽ മാനേജർ പി.ജയലക്ഷ്മി, എ.ജി.എം.എം. സ്മിത, ചീഫ് അക്കൗണ്ടന്റ് ജി.ശ്രീലേഖ, മാനേജർമാരായ കെ.എസ്.ശ്രീദേവി, വി.ആർ.ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.