ആയില്യം ഉത്സവം ഭക്തിസാന്ദ്രമായി

Wednesday 12 November 2025 5:17 PM IST

തലയോലപ്പറമ്പ്: മിടായിക്കുന്നം പുണ്ഡരികപുരം ക്ഷേത്രത്തിലെ സർപ്പസങ്കേതത്തിൽ നടന്ന ആയില്യ മഹോത്സവം ഭക്തിസാന്ദ്രമായി. തളിച്ചുകൊടുക്കൽ, നൂറുംപാലും തുടങ്ങിയ വിശേഷാൽ വഴിപാടുകൾ നടന്നു. ക്ഷേത്രം മേൽശാന്തി പുനം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, വേലിമാംകോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വിവിധ ഇടങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് എത്തിയിരുന്നു.