ബാഡ്മിന്റൺ പരിശീലനം

Wednesday 12 November 2025 5:22 PM IST

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ' വിദ്യാരംഗം വിദ്യാർത്ഥി സൗഹൃദം ' പരിപാടിയുടെ ഭാഗമായി ഷട്ടിൽ ബാഡ്മിന്റൺ പരിശീലനം തുടങ്ങി. വൈക്കം ബാഡ്മിന്റൺ അക്കാദമിയുടെ ഇൻഡോർ സ്‌​റ്റേഡിയത്തിൽ നടന്ന യോഗത്തിൽ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്സൺ ശ്യാമള ദിനേശ്, മെമ്പർമാരായ ഗിരിജ പുഷ്‌കരൻ, ടി.പ്രസാദ്, രാജലക്ഷ്മി, ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ലൗജൻ, മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.