കല്യാണപ്പെണ്ണായി കലിതുള്ളി മംമ്ത
മൈ ഡിയർ സിസ്റ്റർ പ്രൊമോ വീഡിയോ
കല്യാണപ്പെണ്ണായി വിളക്കുമേന്തി കലിതുള്ളി നിൽക്കുന്ന മംമ്ത മോഹൻദാസുമായിമൈ ഡിയർ സിസ്റ്റർ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. അരുൾനിധിയും, മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം പ്രഭു ജയറാം രചനയും സംവിധാനവും നിർവഹിക്കുന്നു. കടുത്ത പുരുഷാധികാരവാദിയായ പച്ചൈ കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അരുൾനിധി അവതരിപ്പിക്കുന്നത്.നിർമ്മലാദേവി എന്ന സഹോദരിയായി മംമ്തയും. മീനാക്ഷി ഗോവിന്ദരാജൻ ആണ് മറ്രൊരു താരം. പാഷൻ സ്റ്റുഡിയോസ്, ഗോൾഡ്മൈൻസ് എന്നീ ബാനറിൽ സുധൻ സുന്ദരവും മനീഷ് ഷായും ചേർന്നാണ് നിർമ്മിക്കുന്നത്. നിവാസ് കെ പ്രസന്ന ഗാനങ്ങളൊരുക്കുന്ന 'മൈ ഡിയർ സിസ്റ്ററി"ന്റെ സിനിമാട്ടോഗ്രഫി വെട്രിവേൽ മഹേന്ദ്രനും എഡിറ്റിങ് വെങ്കട്ട് രാജനുമാണ്. എ. കുമാർ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് സേതുപതി ചിത്രം മഹാരാജക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രം കൂടിയാണ്. അടുത്ത വർഷം റിലീസ് ചെയ്യും.