ഖലീഫയിൽ അതിഥി താരമായി മമ്മൂട്ടി ?

Thursday 13 November 2025 6:37 AM IST

പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യി​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​ഖ​ലീ​ഫ​യി​ൽ​ ​മ​മ്മൂ​ട്ടി​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന് ​സൂ​ച​ന.​ ​മ​മ്മൂ​ട്ടി​യു​മാ​യി​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ച​ർ​ച്ച​ ​ന​ട​ത്തി​ .​ ​എ​ന്നാ​ൽ​ ​മ​മ്മൂ​ട്ടി​ ​സ​മ്മ​തം​ ​അ​റി​യി​ച്ചി​ല്ല​ ​എ​ന്നാ​ണ് ​വി​വ​രം.​ ​

പോ​ക്കി​രി​രാ​ജാ കഴിഞ്ഞ് 15​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വൈ​ശാ​ഖും​ ​പൃ​ഥ്വി​രാ​ജും​ ​ഒ​ന്നി​ക്കു​ന്ന​ ​ഖ​ലീ​ഫ​യു​ടെ​ ​ആ​ദ്യ​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ല​ണ്ട​നി​ൽ​ ​ആ​ണ് ​ന​ട​ന്ന​ത്.​ ​വൈ​ശാ​ഖി​ന്റെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​ ​ആ​യി​രു​ന്നു​ ​പോ​ക്കി​രി​രാ​ജാ.​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യ​ ​ട​ർ​ബോ​ ​ആ​ണ് ​വൈ​ശാ​ഖി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഒ​ടു​വി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ചി​ത്രം. ​അ​തേ​സ​മ​യം​ ​ക​ടു​വ​യ്ക്ക് ​ശേ​ഷം​ ​ജി​നു.​വി.​എ​ബ്ര​ഹാം​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഖ​ലീ​ഫ​ ​ഓ​ണ​ത്തി​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. പൃ​ഥ്വി​രാ​ജ് ​ആ​മി​ർ​ ​അ​ലി​ ​എ​ന്ന​ ​സ്വ​ർ​ണ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​ദു​ബാ​യ്,​ ​ഇ​ന്ത്യ,​ ​നേ​പ്പാ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.​ ​പ്ര​തി​കാ​രം​ ​സു​വ​ർ​ണ​ ​ലി​പി​ക​ളാ​ൽ​ ​എ​ഴു​ത​പ്പെ​ടും​ ​എ​ന്നാ​ണ് ​ടാ​ഗ​‌്‌​ലൈ​ൻ.​ ​െഎ ​നോ​ബ​ഡി,​ ​സ​ന്തോ​ഷ് ​ട്രോ​ഫി,​ ​ക​രീ​ന​ ​ക​പൂ​റി​നൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ദാ​യ്റ​ ​എ​ന്നി​വ​ ​പൃ​ഥ്വി​രാ​ജി​ന് ​പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.​ ​ക്രൈം​ ​ഡ്രാ​മ​യാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ദാ​യ്റ​യി​ൽ​ ​പൊ​ലീ​സ് ​വേ​ഷ​മാ​ണ് ​പൃ​ഥ്വി​രാ​ജ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ജി​നു​ എബ്രഹാം ​ഇ​ന്നോ​വേ​ഷ​ന്റെ​ ​ബാ​ന​റി​ൽ​ ​ജി​നു​ ​എ​ബ്ര​ഹാ​മും​ ​സൂ​ര​ജ് ​കു​മാ​റും​ ​ചേ​ർ​ന്നാ​ണ് ​ഖ​ലീ​ഫ​യു​ടെ​ ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ജോ​മോ​ൻ​ ​ടി.​ ​ജോ​ൺ,​ ​സം​ഗീ​തം​:​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​എ​ഡി​റ്റ​ർ​:​ ​ച​മ​ർ​ ​ചാ​ക്കോ.