ജഗൻ ചിത്രം ആരംഭിച്ചു,​ വേറിട്ട ഗെറ്റപ്പിൽ ദിലീപ്

Thursday 13 November 2025 6:40 AM IST

ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂജാ ചടങ്ങുകളോടെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ തുടക്കം കുറിച്ചു . തുടർന്ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു. ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിൽ എത്തുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഡി 152 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് വിബിൻ ബാലചന്ദ്രൻ രചന നിർവഹിക്കുന്നു. ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറിസ് എന്നീ ബാനറിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

സഹ നിർമ്മാതാക്കൾ: സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം , ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ: മനു ആലുക്കൽ, മ്യൂസിക് ആന്റ് ബാക്ക്‌ഗ്രൗണ്ട് സ്കോർ: മുജീബ് മജീദ്, എഡിറ്റർ: സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ,മേക്കപ്പ് : റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : നോബിൾ ഏറ്റുമാനൂർ,ആർട്ട് ഡയറക്റ്റർ : സുനിൽ ലാവണ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ : സൈമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു, പി .ആർ. ഒ : പ്രതീഷ് ശേഖർ.