വിദ്യാലയ വികസന സമിതി അനുമോദിച്ചു
Thursday 13 November 2025 11:42 PM IST
തൊടുപുഴ: സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിലും സയൻസ് മേളയിലും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അരിക്കുഴ ഗവ. എൽ. പി. സ്‌കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപക - അനദ്ധ്യാപകരെയും വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പായസ വിതരണവും നടത്തി. മണക്കാട് പഞ്ചായത്തംഗം എ.എൻ. ദാമോദരൻ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. കെ. ലതീഷ് അദ്ധ്യക്ഷനായി. സ്‌കൂൾ പാർലമെന്റ് അംഗങ്ങളായ അതിദി അബിൻ, ശ്രദ്ധാ പ്രേംദാസ്, ആവണി സുനീഷ് , ആഗ്‌നേയൻ ഡി., പാർവതി കൃഷ്ണ, പി.ടി.എ പ്രസിഡന്റ് പി.ജി. പ്രേംദാസ്, എസ്.എം.സി. ചെയർപേഴ്സൺ അമ്പിളി ജിനോ, പ്രഥമാദ്ധ്യാപകരായ കെ.കെ. ശ്രീദേവി, എഫ്.അനിൽ മിരാൻഡ, അദ്ധ്യാപകരായ ജെ. ഷിനി, കെ.ആർ.അമ്പിളി, ശ്രീപ്രിയ എസ്. നായർ, പ്രിയ ജോസഫ്, നെക്സി ജോസഫ്, സിജി ജോസ് എന്നിവർ പ്രസംഗിച്ചു.