ചിങ്ങവനത്ത് സ്റ്റോപ്പ് പുനസ്ഥാപിക്കണം

Wednesday 12 November 2025 6:54 PM IST

കോട്ടയം: നാഗർകോവിൽ -കോട്ടയം എക്സ്പ്രസിന് ചിങ്ങവനത്ത് സ്റ്റോപ്പ് പുനഃസ്ഥാപിക്കാതെ റെയിൽവേ. കൊവിഡ് കാലത്ത് നിർത്തലാക്കിയ മറ്റെല്ലാ സ്റ്റോപ്പുകളും പുനസ്ഥാപിച്ചിട്ടും ചിങ്ങവനത്തെ സ്റ്റോപ്പിന്റെ കാര്യത്തിൽ മാത്രം റെയിൽവേ അനങ്ങാപ്പാറനയം തുടരുകയാണ്. ഓച്ചിറ, ചെറിയനാട് സ്റ്റേഷനുകളിൽ വരെ അടുത്തകാലത്താണ് പുനഃസ്ഥാപിച്ചത്. ചിങ്ങവനത്ത് സ്റ്റോപ്പ് പുനസ്ഥാപിച്ചാൽ കുറിച്ചി, ചിങ്ങവനം തുടങ്ങിയ പ്രദേശത്തെ യാത്രക്കാർക്കും ശിവഗിരി തീർത്ഥാടനം കഴിഞ്ഞുമടങ്ങുന്നവർക്കും പ്രയോജനം കിട്ടും. ഇത് ചൂണ്ടിക്കാട്ടി ചെന്നൈ മെയിൽ ഫ്രണ്ട്സ് എന്ന യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ കൊടിക്കുന്നേൽ സുരേഷ് എം.പിക്ക് നിവേദനം നൽകി.