സോഹൻ റോയിയുടെ 'കസ്‌തൂരി ശലഭം' പുസ്‌തകം ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ
Wednesday 12 November 2025 7:24 PM IST
ഷാർജ : പ്രമുഖ വ്യവസായിയും, സംവിധായകനും നിർമ്മാതാവുമായ സർ. സോഹൻ റോയുടെ 'കസ്തൂരി ശലഭം' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. ഇന്ന് രാത്രി 8 മണിക്ക് റൈറ്റേഴ്സ് ഫോറത്തിലെ ഹാൾ നമ്പർ ഏഴിലാണ് പ്രകാശനച്ചടങ്ങ് . 'കസ്തൂരി ശലഭം, എന്റെ അമ്മയുടെ ഡയറിക്കുറിപ്പുകൾ' എന്നതാണു പുസ്തകത്തിന്റെ മുഴുവൻ പേര്.
അമ്മ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ,ജീവിതസമരങ്ങൾ, സ്‌ത്രീയുടെ സ്‌നേഹവും കരുത്തും എന്നിവയൊക്കെ വായനക്കാർക്ക് മുന്നിലെത്തിക്കാൻ ശ്രമിക്കുകയാണ് സോഹൻ റോയ്. അണുകാവ്യം, അണുമഹാകാവ്യം തുടങ്ങിയ പുസ്തകങ്ങളുടെ കർത്താവ് കൂടിയാണു സോഹൻ റോയ് . ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 44-ാം പതിപ്പ് നവംബർ 5 നാണ് ആരംഭിച്ചത്. 16 വരെ നടക്കും.