വൃദ്ധയുടെ മൂന്ന് പവൻ മാല കവർന്നു
Thursday 13 November 2025 2:28 AM IST
നാഗർകോവിൽ : തക്കലയിൽ വൃദ്ധയുടെ 3 പവന്റെ മാല കവർന്ന യുവാവിനെ പൊലീസ് പിടികൂടി, ഒളിവിൽ പോയ ഭാര്യയെ പൊലീസ് തേടി വരുന്നു. തക്കല സ്വദേശി വിഷ്ണു (31),ആണ് അറസ്റ്റിലായത്, ഭാര്യ സീതാ ലക്ഷ്മിയെ ആണ് കിട്ടാനുള്ളത്. തക്കല, സരോട്, നുള്ളികുളം സ്വദേശിനി വസന്ത യുടെ മാലയാണ് വിഷ്ണുവും ഭാര്യ സീതാലക്ഷ്മിയും ചേർന്ന് മോഷ്ടിച്ചത്.വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന വസന്തയുടെ മാല കവരുകയായിരുന്നു.