വൃക്കയിലെ ട്യൂമർ നീക്കം ചെയ്തു അറുപത്തിമൂന്നുകാരന് പുനർജന്മമേകി മേരീക്വീൻസ് ആശുപത്രി 

Wednesday 12 November 2025 7:55 PM IST

കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തി മൂന്നുകാരന് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും, ശരീരത്തിന് ഭാരക്കുറവും, മൂത്രമൊഴിക്കുന്നതിൽ തടസവും നേരിട്ട വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് യൂറോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. മേരീ ക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.സി.എസ് സിജു നടത്തിയ പരിശോധനയിൽ ട്യൂമർ സ്ഥിരീകരിക്കുകയായിരുന്നു.ജനറൽ ആൻഡ് ലാപ്രോസ്‌കോപ്പിക് വിഭാഗം സർജൻ ഡോ.റോബിൻ കുര്യൻ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.പ്രദീപ് തോമസ് എന്നിവരുടെ സഹകരണത്തോടെയാണ് രോഗിയുടെ വൃക്കയിൽ നിന്നും ഇരുപത് സെന്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.