വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് : അമ്മയ്ക്കും മകനുമെതിരെ കേസ്

Wednesday 12 November 2025 8:28 PM IST

തൃശൂർ : നിധി കമ്പനിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി 17.83 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ അമ്മയ്ക്കും മകനുമെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. വിയ്യൂരിൽ പ്രവർത്തിക്കുന്ന ധന സുരക്ഷ നിധി ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർ എന്ന പേരിൽ വ്യാജ രേഖയുണ്ടാക്കിയ സംഭവത്തിൽ പൂങ്കുന്നം സ്വദേശികളായ കുളമുള്ളിതൊടിയിൽ വിമല (69), മകൻ കെ.ബി.മനോജ് (46) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കാസിനോ ഹോട്ടൽസ് ലിമിറ്റഡിന്റെ ജനറൽ മാനേജരിൽ നിന്നാണ് പണം തട്ടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതികൾ സമാനമായ തട്ടിപ്പ് വേറെയും നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു.