ക്ഷീര സുമംഗലി സഹായ പദ്ധതി
Thursday 13 November 2025 1:44 AM IST
പെരുങ്കടവിള: ക്ഷീര സുമംഗലി പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകരുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു.പാൽക്കുളങ്ങര ക്ഷീരോത്പാദക സഹകരണസംഘത്തിലെ ക്ഷീരകർഷക തങ്ക കുമാരിയുടെ മകൾക്ക് ക്ഷീരോത്പാദക യൂണിയൻ ഡയറക്ടർ ബോർഡംഗം ഡബ്ല്യു.ആർ.അജിത്ത് സിംഗ് 15,000 രൂപയുടെ ചെക്ക് കൈമാറി. സംഘം പ്രസിഡന്റ് കാനക്കോട് ബാലരാജ്, സെക്രട്ടറി ചിഞ്ചു, എസ്.കെ.പ്രമോദ്, പ്രീത.എൽ എന്നിവർ സംസാരിച്ചു.