കെ.ജി.എച്ച്.പി ജില്ലാ സമ്മേളനം

Thursday 13 November 2025 1:45 AM IST

തിരുവനന്തപുരം: ആയുഷ് ഹോമിയോപ്പതി വകുപ്പിൽ ഫാർമസി കൗൺസിൽ രൂപീകരിക്കണമെന്നും എല്ലാ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിലും ഫാർമസിസ്റ്റ് തസ്തിക അനുവദിക്കണമെന്നും കെ.ജി.എച്ച്.പി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കെ.ജി.എച്ച്.പി.ഒ ജനറൽ സെക്രട്ടറി സജീഷ് കെ ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ : പ്രിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. ഭാരവാഹികൾ :റൂബിയ കാസിം (പ്രസിഡന്റ്‌ ),രജിത.ആർ.എ (സെക്രട്ടറി ),ലിജ (ട്രഷറർ)