കെ.പി.എം.എസ് ജില്ലാ കമ്മിറ്റി
Thursday 13 November 2025 1:45 AM IST
തിരുവനന്തപുരം:കേരള പുലയർ മഹാസഭ(കെ.പി.എം.എസ്) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടികവിഭാഗക്കാരുടെ വികസന ഫണ്ടിൽ നിന്ന് 500 കോടി വെട്ടിക്കുറച്ചതിൽ പുനഃപരിശോധന ആവശ്യപ്പെട്ട് പട്ടികജാതി വികസന ഡയറക്ടർ ഓഫീസിനു മുന്നിൽ ധർണ നടത്തി.സംസ്ഥാന അസി.സെക്രട്ടറി കരിച്ചാറ പ്രശാന്തൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പൂന്തുറ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.കരിക്കകം സന്തോഷ്,പുലയനാർകോട്ട എസ്.എസ്.അനിൽകുമാർ,ബീന കരിച്ചാറ,എസ്.എസ്.അജയകുമാർ,വി.സുരേന്ദ്രൻ,ഷൈനി കുരിയാത്തി തുടങ്ങിയവർ പങ്കെടുത്തു.