നിവേദനം നൽകി

Thursday 13 November 2025 1:46 AM IST

തിരുവനന്തപുരം: ഇ.പി.എഫ് പെൻഷൻകാരുടെ കുറഞ്ഞ പെൻഷൻ 7500 രൂപയാക്കുക,ഡി.എ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന് നൽകുന്നതിനായി നിവേദനം മിൽമ റിട്ടയേർഡ് എംപ്ളോയീസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് നൽകി.എംപ്ളോയീസ് വെൽഫെയർ അസോസിയേഷൻ സൊസൈറ്റി പ്രസിഡന്റ് കെ.പ്രസന്നകുമാർ,അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.