പുസ്തക പ്രകാശനം

Thursday 13 November 2025 1:38 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സനൂഷ് ബി.ഷിബു രചിച്ച് മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച “ലെറ്റ് സൈലൻസ് സ്പീക്ക്”എന്ന പുസ്തകത്തിന്റെ പ്രകാശനം സ്കൂൾ പൈതൃക മന്ദിരത്തിൽ കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എം.എ.സിദ്ദിഖ് പ്രകാശനകർമ്മം നിർവഹിച്ചു.എസ്.എം.സി ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. ശ്രീജ ബിശ്വാസ്,ദീപ്തി പി.ആർ,ജ്യോതിഷ്.ജി,അയ്യപ്പൻ.എം,സാബു.വി,സനൂഷ് ബി.ഷിബു തുടങ്ങിയവർ പങ്കെടുത്തു.