സംസ്കാര സാഹിതി സർഗസംഗമം

Wednesday 12 November 2025 8:49 PM IST

കാഞ്ഞങ്ങാട്: സംസ്കാര സാഹിതി ജില്ലാകമ്മറ്റി കാഞ്ഞങ്ങാട്ട് നടത്തിയ സർഗ്ഗ സംഗമം സംസ്ഥാനവർക്കിംഗ് പ്രസിഡന്റ് എൻ.വി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ പയ്യൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ കെ.എം.ഉണ്ണികൃഷ്ണൻ, സുനിൽ മടപ്പള്ളി, വി.വി.പ്രഭാകരൻ, ഗംഗാധരൻ കുട്ടമത്ത്, പി.വി.സുരേഷ്, ജോയിമാരൂർ, ഡോ.വിവേക്,ചന്ദ്രൻ നാലപ്പാടം, ടി.രാജീവൻ, ഉദയകുമാർ , ചന്ദ്രൻ മുട്ടത്ത്,അനിൽ നീലാംബരി,രാമകൃഷ്ണൻ മോനാച്ച, ഉമേശൻ ബേളൂർ, പ്രഭൻ നീലേശ്വരം,ഗോപകുമാർ,അനിൽ വാഴുന്നോറടി, രാജൻ തെക്കേക്കര, ഡോ,സോമരാജ് ആചാര്യ,ഡോ.ദിവ്യ ജിതിൻ, സിജി രാജൻ, ലസിത , പ്രതിഭ , ടോംസൺ ടോം, എന്നിവർ സംസാരിച്ചു. കൺവീനർ ദിനേശൻ മൂലക്കണ്ടം സ്വാഗതവും, അഡ്വക്കറ്റ് ബിജുകൃഷ്ണ നന്ദിയും പറഞ്ഞു.