കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം സമ്മേളനം
Wednesday 12 November 2025 8:51 PM IST
പയ്യാവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ () ഇരിക്കൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനം 15 ന് രാവിലെ 10 മുതൽ ശ്രീകണ്ഠപുരം ഉമ്മൻചാണ്ടി ഹാളിൽ നടക്കും. സജീവ്‌ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് സഖറിയാസ് അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എസ്.പി.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുക്കും. ജനുവരി 19മുതൽ 21 വരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന നിയോജക മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം നേതാക്കൾ പങ്കെടുക്കും. വാർഷിക കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് സഖറിയാസ് അറിയിച്ചു.