ഉന്നത് ഭാരത് അഭിയാൻ ദിനാചരണം

Wednesday 12 November 2025 8:54 PM IST

പെരിയ: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഉന്നത് ഭാരത് അഭിയാൻ ദിനത്തിൽ ആയംപാറ യംഗ് മെൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഇതോടനുബന്ധിച്ച് വായനശാല പരിസരത്ത് വൃക്ഷതൈ നടൽ ഡോ.അഗ്രേഷ്യസ് തോമസ് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി വീടുകളിൽ ലഹരി വിരുദ്ധ ലഘുലേഖ വിതരണം,പൊതു സ്ഥലങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. സി പി.രാജീവൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. കോർഡിനേറ്റർ ഡോ.നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഇ.വി.സുനിൽകുമാർ സ്വാഗതവും ഡോ.സി സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു.കെ.ജയൻ, രാജൻ ആയമ്പാറ, വി.സതീശൻ, പി.എം.ശ്രീജ, സൗമ്യ അജയൻ, കെ.ഗോപിക, ശ്രീജയ എസ്.ബാബു, ഇ.വി.യദുനന്ദന എന്നിവർ സംസാരിച്ചു.