കേരള മുസ്‌ലിം ജമാഅത്ത് സെന്റിനറി ഗാർഡ് അസംബ്ലി 16ന്

Wednesday 12 November 2025 9:00 PM IST

കാസർകോട്: കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയുടെ ഭാഗമായി രൂപം നൽകിയ സെന്റിനറി ഗാർഡിന്റെ ജില്ലാതല അസംബ്ലി 16ന് ഉച്ചയ്ക്ക് രണ്ടരക്ക് അഅദിയ്യ ഇംഗ്ലീഷ് മീഡിയം ഓഡിറ്റോറിയത്തിൽ നടക്കും. മുഹമ്മദ് പറവൂർ, എം ശറഫുദ്ദീൻ തിരുവനന്തപുരം എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന വിവിധ പദ്ധതികളുടെ പ്രചാരണം കൂടി ലക്ഷ്യം വെച്ചാണ് ജില്ലയിൽ 313 അംഗ സെന്റിനറി ഗാർഡിന് രൂപം നൽകിയത്. ജില്ലാ പ്ലാനിംഗ് സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഇ.സി ജില്ലാ ചെയർമാൻ പള്ളങ്കോട് അബ്ദുൽഖാദർ മദനി അദ്ധ്യക്ഷത വഹിച്ചു. സുലൈമാൻ കരിവെള്ളൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, ബായാർ സിദ്ദിഖ് സഖാഫി, സി എം.എ ചേരൂർ, വി.സി അബ്ദുല്ല സഅദി, ബശീർ പുളിക്കൂർ, അഷ്റഫ് കരിപ്പോടി സംബന്ധിച്ചു.