ശിശുദിനറാലിയും പൊതുസഭയും
Wednesday 12 November 2025 9:03 PM IST
കാസർകോട്. ജില്ലാ ഭരണകൂടം , വിദ്യാഭ്യാസ വകുപ്പ് , വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമീതി സംഘടിപ്പിക്കുന്ന ശിശുദിനറാലിയും വിദ്യാർത്ഥികളുടെ പൊതുസഭയും നാളെ വിദ്യാനഗർ സൺറൈസ് പാർക്കിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഖദീജത്ത് ഹസ്വ ഉഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് കെ.എസ്.പ്രണമ്യ അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ പ്രതിപക്ഷ നേതാവ് വേദനായർ.പി മുഖ്യപ്രഭാഷണം നടത്തും.കുട്ടികളുടെ സ്പീക്കർ കെ.ശ്രീനന്ദ സ്വാഗതവും കുട്ടികളുടെ പ്രതിനിധി പി. ദിൽഷ പി നന്ദിയും പറയും. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ശിശുദിന സന്ദേശം നൽകും തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ഷൈനി.ആർ, ഡി.ഡി.ഇ മധുസൂദനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ , ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷൈനി ഐസക് തുടങ്ങിയവർ സംസാരിക്കും.