ചിത്രരചനാമത്സരം
Thursday 13 November 2025 1:12 AM IST
തിരുവനന്തപുരം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്,മുരള്യ ഡയറിയുമായി സഹകരിച്ച് 16ന് ചിത്രരചനാ മത്സരം സംഘടിപ്പിക്കും.കെ.ജി,എൽ.പി,യു.പി,ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് 5000,3000,2000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. പങ്കെടുക്കുന്നവർക്ക് ഒരു ദിവസം ക്രാഫ്റ്റ് വില്ലേജിൽ ചെലവഴിച്ച് സ്റ്റുഡിയോകൾ സന്ദർശിക്കുന്നതിനും വിദഗ്ദ്ധർ തത്സമയം കരകൗശല നിർമ്മാണത്തിൽ ഏർപ്പെടുന്നത് കാണാനുള്ള അവസരവും ലഭിക്കും.വിവരങ്ങൾക്ക് :9288001166,9288001197.