കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

Thursday 13 November 2025 1:48 AM IST

കൊച്ചി: കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എക്‌സൈസിന്റെ പിടിയിലായി. ബീഹാർ സ്വദേശികളായ രിഹാൻ (25), മുസ്താഖ് (24) എന്നിവരെയാണ് എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തമ്മനം, പുല്ലേപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ, സമീപത്തെ സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾ എന്നിവരെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും. അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗണേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിബിനാസ്, പത്മഗിരീശൻ, പ്രവീൺ കുമാർ, അർജുൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അമ്പിളി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.