കാപ്പ പ്രതി മോഷണക്കേസിൽ പിടിയിൽ
Thursday 13 November 2025 2:29 AM IST
കോഴിക്കോട്: കാപ്പ കേസ് പ്രതി പെരിങ്ങളം സ്വദേശി ഹരികൃഷ്ണൻ (27) മോഷണക്കേസിൽ കോഴിക്കോട് റെയിൽവെ പൊലീസിന്റെ പിടിയിലായി. പ്രതിയ്ക്ക് കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലായി ആളുകളെ ദേഹോപദ്രവം ചെയ്തതിനും മോട്ടോർ സൈക്കിൾ, മൊബൈൽ ഫോൺ, സ്വർണ്ണാഭരണങ്ങൾ എന്നിവ മോഷിടിച്ച കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി കേസുകളുള്ള പ്രതിയെ കാപ്പ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയായിരുന്നു. എന്നാൽ ഈ നിയമം നിലനിൽക്കെ പ്രതി ശനിയാഴ്ച യശ്വന്ത്പൂർ എക്സ്പ്രസ് ട്രയിനിലെ യാത്രക്കാരൻ ബർത്തിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവരുന്ന പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.