മതിലുകളെല്ലാം രാഷ്ട്രീയമയം

Thursday 13 November 2025 4:56 AM IST

വെഞ്ഞാറമൂട് : നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മതിലുകളും ചുവരുകളുമെല്ലാം രാഷ്ട്രീയ പാർട്ടിക്കാർ കൈയടക്കിയിരിക്കുകയാണ്. മാസങ്ങൾക്കു മുമ്പേ ഓരോ രാഷ്ട്രീയപ്പാർട്ടിക്കാരും മതിലുകൾ ബുക്ക് ചെയ്തിരുന്നു. ഇത്തവണ ഹരിതചട്ടം പാലിച്ച് ചുവരെ​ഴു​തുന്നതുകൊണ്ട് മു​ന്ന​ണി​ക​ൾക്ക് കഴിഞ്ഞ തവണത്തെ ചെലവിന്റെ ഇരട്ടിയാകും. പെ​യിന്റു​കൾക്ക് വൻതോതിൽ വി​ല വർ​ദ്ധി​ച്ചതാണ് തിരിച്ചടിയായത്. ഫ്‌​ള​ക്‌​സു​കൾ നി​രോധിച്ചതും തു​ണി പ്രിന്റു​കൾക്ക് വി​ല​ കൂ​ടി​യ​തു​മാണ് മു​ന്ന​ണിക​ളെ വീണ്ടും ചു​വരെ​ഴു​ത്തിലേക്ക് തി​രി​ച്ചുവിട്ടത്.

ചുവരെഴുത്തുകാർക്ക് ഡിമാന്റ്

കഴിഞ്ഞ ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ ചുവ​രെ​ഴു​ത്തിന് സ്​ക്വ​യർ മീ​റ്റ​റിന് 60 രൂ​പ​യാ​യി​രു​ന്നെങ്കിൽ ഇന്ന് 100 മു​തൽ 150 രൂ​പവ​രെ നൽകണം.നേരത്തെ ഒ​രു ബൂ​ത്തിൽ അഞ്ചിനുള്ളിലായിരുന്നു ചു​വ​രെ​ഴു​തി​യി​രു​ന്ന​തെങ്കിൽ ഇപ്പോഴത് പതിനഞ്ചോളമായി. തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോടെ ചു​വ​രെ​ഴുത്തുകാർക്കും നിന്നുതിരിയാൻ സമയമില്ല.

നേരിടുന്ന പ്രതിസന്ധി

വെ​ള്ളപൂശാനുള്ള സെം പ​ല​യി​ടത്തും കി​ട്ടാതായതോടെ പക​രം വി​ല​കൂടി​യ വെ​ള്ള പ്രൈ​മ​റാണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.10 ലി​റ്റ​റിന്റെ പ്രൈ​മ​റിന് കു​റ​ഞ്ഞത് 1000 രൂ​പ​യാ​ണ് വി​ല. നേരത്തെ 700 രൂ​പ​യാ​യി​രു​ന്നു. വെള്ളപൂശുന്നവർക്ക് 1000 മു​തൽ 1200 രൂ​പ​വ​രെ​യാ​ണ് കൂലി.മ​തി​ലി​ന്റെ വ​ലിപ്പം അ​നു​സ​രി​ച്ച് ചുവ​രെ​ഴുത്ത് കൂ​ലിയും കൂടും. ഒ​രു മതിൽ വെ​ള്ള​യ​ടി​ച്ച് സ്ഥാ​നാർ​ത്ഥി​യു​ടെ പേരും ചി​ത്രവും വ​ര​യ്​ക്ക​ണ​മെങ്കിൽ മൂവായിരത്തോളം രൂ​പ ചെലവാകും. ഇതിനൊപ്പം മറ്റ് ചെലവുകൾ കൂടിയാകുമ്പോൾ മുന്നണികൾ നെ​ട്ടോ​ട്ടമോടും.

രാത്രികാലങ്ങളിൽ പെയിന്റിംഗിന് മഴയും മഞ്ഞും വില്ലനാകുന്നുണ്ട്

 ഫ്ളൂറസെന്റ് പെയിന്റുകൾക്ക് വില വർദ്ധിച്ചു

 ഇട​ത് സ്ഥാ​നാർ​ത്ഥികൾ ഉ​പ​യോ​ഗി​ക്കു​ന്നത് പ​ച്ച ഒ​ഴി​കെ​യു​ള്ള നി​റ​ങ്ങൾ

 യു.ഡി.എഫും ബി.ജെ.പിയും എല്ലാ​നി​റങ്ങളും ഉ​പ​യോ​ഗി​ക്കും

 ചുവരെഴുതുന്നത് ര​ണ്ടുപേർ ചേർന്ന്

 ഒ​രാൾ അ​ക്ഷ​ര​ങ്ങ​ളുടെ ഔ​ട്ട് ലൈൻ വരയ്ക്കും സ​ഹാ​യി നിറം പകരും

 ചുവരെഴുത്ത് കൂലിയും വർദ്ധിച്ചു ഒ​രു ചു​വ​രെ​ഴുതാൻ വേ​ണ്ടിവരുന്നത് 30- 45 മി​നി​റ്റ്

ചെലവ് ₹ 3000

രാ​വി​ലെ എ​ട്ട് മു​തൽ രാത്രി എ​ട്ടുവ​രെയാ​ണ് ചു​വ​രെ​ഴു​തു​ന്നത്. ഒ​രു ദിവ​സം 20മു​തൽ 30വ​രെ ചു​വ​രെ​ഴു​തും. വി​ല​ വർ​ദ്ധി​ച്ച​തിനാൽ ശി​വ​കാ​ശിയിൽ നി​ന്നാണ് പെ​യിന്റ് എ​ത്തി​ക്കു​ന്ന​ത്.