ആദ്യഘട്ട ലിസ്റ്റുമായി ബി.ജെ.പി
Thursday 13 November 2025 12:22 AM IST
കൊടുങ്ങല്ലൂർ: പുതുമുഖങ്ങൾക്ക് പ്രധാന്യം നൽകി കൊടുങ്ങല്ലൂർ നഗരസഭയിൽ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തുവിട്ടു. നഗരസഭ പൊതുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ.ജയദേവൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി പ്രജീഷ് ചള്ളിയിൽ, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് രശ്മി ബാബു തുടങ്ങി 26 അംഗങ്ങൾ ഉൾപ്പെട്ട പട്ടികയാണ് ബി.ജെ.പി തൃശൂർ സൗത്ത് സോൺ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ പുറത്തുവിട്ടത്. നിലവിലെ എട്ട് കൗൺസിലർമാരാണ് ആദ്യഘട്ട സ്ഥാനർത്ഥി ലിസ്റ്റിൽ ഇടം പിടിച്ചത്. ശേഷിക്കുന്ന പതിനെട്ട് പേരും പുതുമുഖങ്ങളാണ്.