ബി.ജെ.പിക്ക് 30 സ്ഥാനാർത്ഥികളായി
Thursday 13 November 2025 12:23 AM IST
ഇരിങ്ങാലക്കുട: നഗരസഭയിലേക്ക് ബി.ജെ.പി 30 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 13 പേരെ ഉടൻ പ്രഖ്യാപിക്കുമെന്ന് ലിസ്റ്റ് പ്രസിദ്ധീകരണത്തിന് നൽകി സൗത്ത് ജില്ല പ്രസിഡന്റ് എ.ആർ.ശ്രീകുമാർ അറിയിച്ചു. നിലവിലെ ഭരണസമിതിയിലെ ആറുപേർ പട്ടികയിലുണ്ട്. പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, ഉപലീഡർ ടി.കെ.ഷാജൂട്ടൻ, മണ്ഡലം പ്രസിഡന്റ് കൂടിയായ ആർച്ച അനീഷ്, അമ്പിളി ജയൻ, വിജയകുമാരി അനിലൻ, മായ അജയൻ എന്നിവരാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരിലും മത്സരിച്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളത്തിന്റെ ഭാര്യ ബിന്ദു സന്തോഷ് ബസ് സ്റ്റാൻഡ് വാർഡിൽ മത്സരിക്കും. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥികളെ നേതാക്കൾ പ്രഖ്യാപിക്കും.