സമഗ്രപഠനം വേണം: ഫ്രണ്ട്‌സ് ഒഫ് സൂ

Thursday 13 November 2025 12:24 AM IST

തൃശൂർ: സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവത്തിൽ വനംവകുപ്പ് പ്രഖ്യാപിച്ച അന്വേഷണം അപര്യാപ്തമാണെന്നും പാർക്കിൽ സമഗ്രമായ പഠനമാണ് നടത്തേണ്ടതെന്നും ഫ്രണ്ട്‌സ് ഒഫ് സൂ അഭിപ്രായപ്പെട്ടു. പക്ഷിമൃഗാദികൾക്കായി ഒരുക്കിയിരിക്കുന്ന ആവാസ ഇടങ്ങൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മിതി പൂർത്തീകരിച്ചിരിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം എത്രമാത്രം ശാസ്ത്രീയവും ഫലപ്രദവുമായ രീതിയിലാണ് എന്നതിനെ സംബന്ധിച്ച് വിശദപഠനം ആവശ്യമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി വനം മന്ത്രി, കേന്ദ്ര മൃഗശാല അതോറിറ്റി, സുവോളജിക്കൽ പാർക്ക് അധികൃതർ എന്നിവർക്ക് വീണ്ടും നിവേദനം സമർപ്പിച്ചുവെന്ന് ഫ്രണ്ട്‌സ് ഒഫ് സൂ സെക്രട്ടറി എം.പീതാംബരൻ അറിയിച്ചു.