'പെരുമാറ്റച്ചട്ടം പാലിക്കണം'

Thursday 13 November 2025 12:25 AM IST

തൃശൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താനായി കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു. എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായിപാലിക്കണമെന്നും ഹരിതചട്ടം പാലിച്ച് പ്രചാരണ പരിപാടികൾ നടത്തണമെന്നും കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശവും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനെക്കുറിച്ചും പിൻവലിക്കുന്നതിനെക്കുറിച്ചും സ്ഥാനാർത്ഥികളുടെ യോഗ്യതയെക്കുറിച്ചും തിരഞ്ഞെടുപ്പ് ചെലവുകണക്ക് സമർപ്പിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു. എ.ഡി.എം ടി.മുരളി, അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കൃഷ്ണകുമാർ, വിവിധ നോഡൽ ഓഫീസർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.