അങ്കണവാടിയുടെ മതിൽ അപകടാവസ്ഥയിൽ
Thursday 13 November 2025 8:29 AM IST
മുഹമ്മ: മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് പെസാക്ക് വായന ശാലയ്ക്ക് സമീപത്തെ അങ്കണവാടിയുടെ മതിൽ ഏതു നിമിഷവും നിലമ്പൊത്താവുന്ന അവസ്ഥയിൽ.
സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ ഭൂമിയിൽ വർഷങ്ങൾക്ക് മുമ്പാണ് അങ്കണവാടിയും ചുറ്റുമതിലും നിർമ്മിച്ചത്. എന്നാൽ, കരിങ്കൽ അടിത്തറയിൽ നിർമ്മിച്ച മതിൽ പൊട്ടി വേർപെട്ട് നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അങ്കണവാടിക്ക് ചുറ്റുപാടും ചതുപ്പായതുകൊണ്ട് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് മതിൽ.