റെയിൽവേ സ്റ്റേഷൻ പുനർനിർമാണം
Thursday 13 November 2025 12:39 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷൻ വിമാനത്താവള മോഡലിലേക്ക് മാറുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈറോഡ് ആസ്ഥാനമായുള്ള വെങ്കടാചലപതി കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനം കരാർ ഏറ്റെടുത്തു. 344.89 കോടി രൂപയാണ് കരാർ തുക. 30 മാസമാണ് നിർമ്മാണ കാലാവധി. ദക്ഷിണ റെയിൽവേയുടെ കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന നിർമ്മാണ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുക. പുതുവർഷത്തിൽ ജനുവരിയിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നീക്കമാണ് കരാർ കമ്പനി നടത്തുന്നത്. ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മുൻ എം.പി ടി.എൻ.പ്രതാപനും സുരേഷ് ഗോപി എം.പിയും നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണം യാഥാർത്ഥ്യമാകുന്നത്.