ചരമവാർഷിക ദിനം ആചരിച്ചു
Thursday 13 November 2025 12:41 AM IST
തൃശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും സി.പി.ഐ മുൻ തൃശൂർ ജില്ലാ സെക്രട്ടറിയും മുൻ തൃശൂർ ലോക്‌സഭ അംഗവുമായിരുന്ന സി.ജനാർദ്ദനന്റെ 31ാം ചരമവാർഷിക ദിനം ആചരിച്ചു. സി.പി.ഐ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ.കെ.വാരിയർ സ്മാരകാങ്കണത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.എം.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി.സുമേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി.ഗോപിദാസ് നന്ദിയും പറഞ്ഞു.