കെ.കെ.പ്രതാപന് സ്മരണാഞ്‌ജലി

Thursday 13 November 2025 12:41 AM IST

മുഹമ്മ: കായികാദ്ധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. കെ. പ്രതാപന്റെ ഒന്നാം ചരമ വാർഷികം ഓൾഡ് സ്പോർട്സ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. ജി. വിഷ്‌ണു അനുസ്മരണ പ്രഭാഷണം നടത്തി. ഒളിമ്പ്യൻ കെ. ജെ. മനോജ്ലാൽ അദ്ധ്യക്ഷനായി. അത് ലറ്റിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ടി. സോജി, സെക്രട്ടറി എസ്. പി . സുജീഷ്, ഓൾഡ് സ്പോർട്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി. പ്രസാദ്, കെ. ആർ. ബ്രിജിത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ വി. സവിനയൻ എന്നിവർ സംസാരിച്ചു.