കളക്ടറുടെ മിന്നൽ പരിശോധന
Thursday 13 November 2025 12:42 AM IST
ആലപ്പുഴ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒമാരുടെ എന്യൂമറേഷൻ ഫോം വിതരണം പരിശോധിക്കുന്നതിന് ജില്ലാ കളക്ടർ അലക്സ് വർഗീസ് കഴിഞ്ഞ ദിവസം വൈകിട്ട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഫോം വിതരണം മന്ദഗതിയിലാണെന്ന് കണ്ടെത്തിയ ബൂത്തുകളിലാണ് പരിശോധന നടത്തിയത്. ഹരിപ്പാട്, കുമാരപുരം, മുതുകുളം, പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെ ചില ബൂത്തുകളാണ് പരിശോധിച്ചത്. ഫോം വിതരണം വേഗത്തിലാക്കാൻ കളക്ടർ നിർദ്ദേശം നൽകി.