റേഡിയോളജി ദിനാചരണം

Thursday 13 November 2025 12:44 AM IST

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ അന്താരാഷ്ട്ര റേഡിയോളജി ദിനം സൂപ്രണ്ട് ഡോ.ആർ.സന്ധ്യ ഉദ്ഘാടനം ചെയ്തു. റേഡിയോളജി വിഭാഗം മേധാവി ഡോ.എസ്.ഗീത അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ. വേണുഗോപാൽ പോസ്റ്റർ പ്രകാശനം ചെയ്തു. ആർ .എം.ഒ ഡോ.സെൻ, നഴ്സിംഗ് സൂപ്രണ്ട് ഹേമ, ഡോ.ലേഖ, സീനിയർ റേഡിയോഗ്രാഫർ രജനി മാത്യു എന്നിവർ സംസാരിച്ചു. ഡോ. അനീഷ്, ഡോ.മുസ്‌തഫ, റേഡിയോളജി സേഫ്റ്റി ഓഫീസർ ടോംസ് മാത്യു എന്നിവർ ക്ലാസ് നയിച്ചു.